തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടയില്‍ ആനവിരണ്ട് കൂട്ടാനയെകുത്തി . ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് വന്ന വേണാട്ട് മറ്റം ഉണ്ണിക്കുട്ടന്‍ എന്ന മോഴയാനയാണ് വിരണ്ടത്. ഈ ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജനെ കുത്തി. അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഒാടി. മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴെക്ക് വീണെങ്കിലും ആനശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ടുമുറ്റം ഉ്ണ്ണിക്കുട്ടന്‍ ശാസ്താം നടയ്ക്ക് സമീപത്തേക്കാണ് ഓടിയത്.രണ്ട് ആനകളെയും തളച്ചു. കീഴ്ശാന്തിമാര്‍ക്കും ചിലഭക്തര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ട്.വൈകിട്ടത്തെ ശ്രീബലി എഴുന്നള്ളത്തിനിടയിലായിരുന്നു സംഭവം. രണ്ടാംവലത്തിന് ഗരുഡമാടത്തറയ്ക്ക് സമീപം എത്തിയപ്പോഴാണ് ആനവിരണ്ടത്.
തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു : ഒപ്പമുണ്ടായിരുന്ന ആനയെ കുത്തി
