തിരുവല്ല ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 2025-ലെ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് സെപ്റ്റംബർ 24-ന് തുടക്കമാകും

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് സെപ്റ്റംബർ 24-ന് തുടക്കമാകും.
ഒക്ടോബർ രണ്ട് ( വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദേവീ വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 23-ന് വൈകിട്ട് 4-30 ന് പെരിങ്ങോൾ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിക്കും. തുടർന്ന് , താലപ്പൊലി, കരകം, കാവടി, വാദ്യമേളങ്ങൾ സഹിതം നൂറുകണക്കിന് ഭക്ത ജനങ്ങളുടെ അകമ്പടിയോടെ ഉത്രമേൽ ഭഗവതി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
തുടർന്ന് 6-ന് പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകൻ എം. ബി. പദ്മകുമാർ ഭദ്ര ദീപ പ്രകാശനം നിർവഹിക്കും.

Advertisements

ക്ഷേത്ര പ്രസിഡന്റ് വി കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ക്ഷേത്ര തന്ത്രി. രാഹുൽ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തുകയും കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, സെക്രട്ടറി മനോജ് കുമാർ പഴൂർ, നവാഹ ജനറൽ കൺവീനർ മനോജ് കുമാർ ഇളയൻതുണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് ദേവി ഭാഗവതമാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ കല്ലിമേൽ മുരളീധർജി നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്റ്റംബർ 24-ന് രാവിലെ 5-ന് അഷ്ടദ്രവ്യ ഗണപതിഹോമം.
തുടർന്ന് യജ്ഞ വേദിയിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, ലളിതാ സഹസ്രനാമജപം, ദേവീ ഭാഗവത പാരായണം, വിവിധ
നാരായണീയ സമിതികളുടെ നാരായണീയ പാരായണം, പ്രസാദമൂട്ട്.

സെപ്റ്റംബർ 26-ന് വൈകിട്ട് 5-ന് വിദ്യാ ഗോപാല മന്ത്രാർച്ചന.
27- ഞായറാഴ്ച രാവിലെ 9-ന് നവാക്ഷരീഹോമം. 28-ന് രാവിലെ 9-ന് നവഗ്രഹ പൂജ, വൈകിട്ട് 5-ന് മാതൃ പൂജ,
29 തിങ്കൾ രാവിലെ 10-45 ന് അഷ്ട ലക്ഷ്മീ പൂജ.
11-ന് പാർവ്വതീ പരിണയം, ഉമാ മഹേശ്വര പൂജ.
12-30 ന് തിരുവാതിരകളി,
വൈകിട്ട് 5-ന് സർവ്വൈശ്വര്യ പൂജ.

30 ചൊവ്വാഴ്ച രാവിലെ 9-ന് മഹാ മൃത്യുഞ്ജയ ഹോമം.
ഒക്ടോബർ 1- ബുധനാഴ്ച രാവിലെ 9-ന് ധാരാ ഹോമം, വൈകിട്ട് 5-ന് കുമാരീ പൂജ.
ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 7-ന് ഗായത്രീ ഹോമം, 9-30 ന് മണിദ്വീപ വർണ്ണന. 10-30 ന് പാരായണ സമർപ്പണം. തുടർന്ന് അവഭൃഥ സ്നാന ഘോഷയാത്ര. അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണവും ദീപാരാധനയും നടത്തും. തുടർന്ന് മഹാ പ്രസാദമൂട്ടോടുകൂടി നവാഹ യജ്ഞത്തിന് പരിസമാപ്തിയാകും.

Hot Topics

Related Articles