ടി.എം.എം നവതി ഉദ്ഘാടനം ചെയ്തു : ആഘോഷങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

തിരുവല്ല : ആരോഗ്യസംരക്ഷണ മേഖലയിൽ 90 വർഷം പൂർത്തിയാക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവതി ആഘോഷങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനതയുടെ സംപൂർണ സൗഖ്യത്തിന് വേണ്ടിയുള്ള സർക്കാർ പദ്ധതികളോടൊപ്പം ചേർന്ന് അനുകരണീയമായ പ്രവർത്തനങ്ങളിലാണ് സായിപ്പിന്റെ ആശുപത്രി എന്നറിയപ്പെടുന്ന ടി. എം.എം ഹോസ്പിറ്റൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുടെ മുൻപിൽ പതറാതെ, അവ സൃഷ്ടിക്കുന്ന മാനസിക, സാമ്പത്തിക ആഘാതങ്ങളെ നേരിടുവാൻ ടി.എം.എം, രോഗികളെ പ്രാപ്തരാക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Advertisements

ചടങ്ങിൽ ടി എം എം ഗ്രൂപ്പിൻ്റെ ചെയർമാൻ ജോർജ്ജ് കോശി മൈലപ്ര അധ്യക്ഷത വഹിച്ചു. ടി എം എമ്മിൽ പുതുതായി തുടങ്ങുന്ന മെന്റൽ ഹെൽത്ത് ആൻഡ് ഡി അഡിക്‌ഷൻ സെന്ററിന്റെ ഉദ്ഘാടനം അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എം പി നിർവഹിച്ചു. ആശുപത്രിയുടെ സാമൂഹികസേവന വിഭാഗമായ “കൂടെ” യുടെ പുതിയ പദ്ധതികൾ അഡ്വ. മാത്യു ടി. തോമസ് എം എൽ എ യും, ടി എം എം അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം എൽ എയും നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐ പി സി സഭയുടെ മുൻ ജനറൽ പ്രസിഡണ്ട് ഡോ. കെ. സി. ജോൺ, യു. ഡി. എഫ് ജില്ലാ കൺവീനർ അഡ്വ. വർഗീസ് മാമ്മൻ, ടി എം എം മുൻ ജീവനക്കാരെ പ്രതിനിധീകരിച്ചു ബിജു ജോൺ, ടി എം എം ഗ്രൂപ്പിൻ്റെ സെക്രട്ടറി ബെന്നി ഫിലിപ്പ്, അഡ്മിനിസ്ട്രേറ്റർ ശ്രീ. ജോർജ്ജ് മാത്യു, മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് അബ്രാഹം, ടി എം എം മുൻ ചെയര്മാൻ വി. എം ഏബ്രഹം എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഗീത സന്ധ്യയും ടി എം എം നഴ്സിംഗ് കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ടി എംഎം നവതി ചെക്കപ്പ് കൂപ്പണുകൾ ചടങ്ങിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.