‘പക്ഷിപ്പനി നേരിടാൻ കേരളത്തിന്‌ മാത്രമായി നിരീക്ഷണ സംവിധാനം’; നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി കർമപദ്ധതി രൂപീകരിക്കും

തിരുവനന്തപുരം: അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനിച്ചു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുമായി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പക്ഷിപ്പനിയെക്കുറിച്ച്‌ പഠിക്കുന്നതിന് രൂപീകരിച്ച വിദഗദ്ധ സംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. പഠന റിപ്പോര്‍ട്ട് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേയും ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പി ഡെമോളജി ആന്റ് ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സിലേയും വിദഗദ്ധരുടെ മേല്‍ നോട്ടവും പഠനത്തില്‍ ഉണ്ടാകും എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles