ഗ്യാസ് മൂലം വയര്‍ വീര്‍ത്തുവരുന്നുണ്ടോ? എങ്കിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം

ഗ്യാസ് മൂലം വയര്‍ വീര്‍ത്തുവരാതിരിക്കാൻ അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ചെറിയ അളവില്‍, ക്യതമായ ഇടവേളയെടുത്ത് മാത്രം ഭക്ഷണം കഴിക്കുക. അതുപോലെ ഭക്ഷണം ചവച്ചരച്ച്‌ തന്നെ കഴിക്കുക. ഇഞ്ചി ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Advertisements

ജീരകം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഇവ ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിള്‍ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും. പുതിനയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തും. ഗ്യാസ് മൂലം വയർ വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം. ദഹന പ്രശ്നങ്ങള്‍ ശമിപ്പിക്കാൻ സഹായിക്കുന്നതിന് പെപ്പര്‍മിന്‍റും സഹായിക്കും. നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയർ വീര്‍ത്തുവരാതിരിക്കാനും സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.