- യുവാവിനെ വകവരുത്താൻ ക്വട്ടേഷൻ;
ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ
യുവാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ ആളും സംഘാംഗങ്ങളും മൂവാറ്റുപുഴയിൽ അറസ്റ്റിൽ. കല്ലൂർക്കാട് കലൂർ കുന്നേൽ വീട്ടിൽ രവി (67), ആരക്കുഴ പെരുമ്പല്ലൂർ പുത്തൻപുരയിൽ വീട്ടിൽ വിഷ്ണു ( ബ്ലാക്ക് മാൻ 30), ഏനാനെല്ലൂർ കാലാമ്പൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ അമീൻ (39), മഞ്ഞളളൂർ മണിയന്തടം നെല്ലൂർ സാൻജോ (30), എന്നിവരെയാണ് കല്ലൂർക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കലൂരുള്ള ജോഷി ആൻറണി എന്നയാളെ വകവരുത്തുന്നതിനായി ഇയാളോട് വ്യക്തി വൈരാഗ്യമുള്ള രവി ഇരുപതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.
- മതസ്പർദ; പത്ത് യുട്യൂബ് ചാനലുകൾക്ക് വിലക്ക്
മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ച 10 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സർക്കാർ. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് വാർത്താ വിതരണ മന്ത്രാലയം. ഈ ചാനലുകൾ വഴി പ്രചരിച്ച 45 വിഡിയോകളും നിരോധിച്ചു. മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്തത്.
- പതിനാറുകാരിയെ പീഡിപ്പിച്ച ദന്തഡോക്ടർ പിടിയിൽ
പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടർ കൊച്ചിയിൽ അറസ്റ്റിൽ. കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റൽ ഹോസ്പിറ്റലിൽ വച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ഡോ. ജോൺസൺ പീറ്റർ അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയുടെ പിതാവിന്റെ പരാതിയിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
- മുപ്പതാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കും: നിലപാട് വ്യക്തമാക്കി ശശി തരൂർ
എഐസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മുപ്പതാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്ന് ശശി തരൂർഎം പി. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കരുതെന്ന് രാഹുൽ ഗാന്ധി പറയില്ല. ആർക്കും മൽസരിക്കാമെന്ന ഗാന്ധി കുടുംബത്തിന്റെ നിലപാട് സന്തോഷം പകരുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് ഭരണം തുടരും. പ്രശ്‌നങ്ങൾ എഐസിസി നേതൃത്വം പ്രശ്‌നം പരിഹരിക്കും. മുപ്പതാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കും.
- കാര്യവട്ടം ട്വന്റി 20: ടീമുകൾ എത്തി
ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ ടി20 മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ തിരുവനന്തപുരത്തെത്തി. 25ന് തന്നെ തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് മുതൽ പരിശീലനം ആരംഭിച്ചിരുന്നു. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയത്.
- യുപിയിൽ ട്രാക്ട്രർ മറിഞ്ഞ് പത്ത് മരണം
ഉത്തർ പ്രദേശിലെ ലക്ക്‌നോവിൽ ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 10 മരണം. 37 പേരെ രക്ഷിക്കാനായെന്ന് പൊലീസ് പറഞ്ഞു. സീതാപൂരിൽ നിന്നുള്ള 47 തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടറാണ് കുളത്തിലേക്ക് മറിഞ്ഞത്.രക്ഷപെടുത്തിയവർ ഇപ്പോൾ ആശുപത്രിയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് എന്നും ലക്ക്‌നോ റേഞ്ച് ഐ.ജി ലക്ഷ്മി സിങ് പറഞ്ഞു.മരണപ്പെട്ടവരിൽ നിരവധി സ്ത്രീകളും ഉണ്ട്.
- തൃശൂരിൽ വീണ്ടും തെരുവുനായ ആക്രമണം
തൃശൂർ വരവൂരിൽ മൂന്നു വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. വരവൂർ ചാത്തൻകോട്ടിൽ വീട്ടിൽ ഉമ്മറിന്റെ മകൾ ആദിലയ്ക്കാണ് കടിയേറ്റത്. വീട്ടിൽ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. സരോജിനി എന്നയാളെയും തെരുവുനായ ആക്രമിച്ചു.
പരിക്കേറ്റവർ തൃശൂർ മെഡി. കോളജിൽ ചികിൽസ തേടി.
- ശ്രീനാഥ് ഭാസിയ്ക്ക് ജാമ്യം
അവതാരികയോട് മോശമായി പെരുമാറിയ കേസിൽ
ശ്രീനാഥ് ഭാസിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൊച്ചി മരട് പോലീസാണ് ശ്രീനാഥ് ഭാസിയെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ഹാജരായ നടനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
- തൃശൂരിൽ മോഷണം; കൊല്ലം സ്വദേശി പിടിയിൽ
തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റ് 29ന് ചാവക്കാട് ആശുപത്രിപടിയിലെ വി കെയർ മെഡിക്കൽസിലാണ് കവർച്ച നടന്നത്.
- പോക്‌സോ കേസിൽ മോൺസണിന് ജാമ്യമില്ല
മോൻസണെതിരായ പോക്‌സോ കേസ്: ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്‌സോ കേസിൽ ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.