കോഴിക്കോട് : എസ്എഫ്‌ഐ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്ന് പ്രതിഷേധിക്കില്ല. പാണക്കാട് ഷിഹാബ് അലി തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി.
അതേസമയം തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കും. നാളെ ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാര്‍ നടക്കുന്നത്. ഇതില്‍ ഗവര്‍ണര്‍ പങ്കെടുക്കും. അതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹ ചടങ്ങില്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വിവാഹം നടക്കുന്നത്. 11 മണിയോടെ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് പുറപ്പെടും. 1.50ന് തിരിച്ച് സര്‍വകലാശാലയിലേക്ക് തിരികെ എത്തും. അതിന് ശേഷം ഗസ്റ്റ് ഹൗസില്‍ തന്നെയാകും ഗവര്‍ണര്‍ താമസിക്കുക.