കൊച്ചി: സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അന്വേഷണ ഉദ്യാഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി. കയ്യെത്തും ദൂരത്ത് ജസ്ന എത്തിയെന്ന് കരുതിയ സമയമുണ്ടായിരുന്ന വാദം മുൻ ഡിജിപി കൂടിയായ തച്ചങ്കരി ആവര്‍ത്തിച്ചു. അതേ സമയം തുടക്കത്തിലെ അന്വേഷണം പാളിയത് കൊണ്ടാണ് ജസ്നയെ കണ്ടെത്താൻ കഴിയാത്തതെന്നാണ് അച്ഛൻ ജയിംസിന്റെ പ്രതികരണം. പത്തനംതിട്ട മുക്കൂട്ട്തറയില്‍ നിന്ന് ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് അഞ്ച് കൊല്ലം കഴിഞ്ഞു.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും എങ്ങുമെത്താതെ നിൽക്കുകയാണ് കേസ്. ജസ്നെയെ കുറിച്ച് വിവരം കിട്ടിയെന്ന തച്ചങ്കരിയുടെ മുൻ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. സിബിഐ കേസ് അവസാനിപ്പിക്കുമ്പോഴും ഈ നിലപാടില്‍ ഉറച്ചുനിൽക്കുകയാണ് തച്ചങ്കരി. കാണാതായതിൻറെ ആദ്യ ദിവസങ്ങളില്‍ ലോക്കല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ലെന്ന വിമര്‍ശനം സിബിഐ റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ ഇപ്പോള്‍ പരസ്പരം പഴിചാരേണ്ട സമയമല്ലെന്നാണ് തച്ചങ്കരിയുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം ആദ്യ ഘട്ടത്തിലെ അന്വേഷണത്തിലെ വീഴ്ചയെന്ന സിബിഐ നിലപാടാണ് ജസ്നയുടെ അച്ഛനുള്ളത്. ജസ്നയുടെ അച്ഛനേയും ആണ്‍സുഹൃത്തിനേയും ശാസ്ത്രീയപരിശോധനയ്ക്കടക്കം വിധേയരാക്കിയെങ്കിലും ഒരു തെളിവും കിട്ടിയിരുന്നില്ല. പുതിയ തെളിവ് കിട്ടിയാല്‍ വീണ്ടും അന്വേഷണം തുടങ്ങുമെന്ന സിബിഐ നിലപാടിലാണ് കുടുംബത്തിൻറെ ഏക പ്രതീകഷ