ടോറസ് ലോറി സ്കൂട്ടറിലിടിച്ചു; യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങി; മൂവാറ്റുപുഴ വെള്ളൂർകുന്നത്ത് 67 കാരന് ദാരുണാന്ത്യം

ഇടുക്കി: മൂവാറ്റുപുഴയിൽ വെള്ളൂർകുന്നത്ത് ടോറസ് ലോറി അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെള്ളൂർകുന്നം മാരിയിൽ ജയനാണ്(67) മരിച്ചത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.

Advertisements

ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. കച്ചേരിത്താഴം ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറും, ടോറസ് ലോറിയും അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിൽ ടോറസ് ലോറി തട്ടുന്നതും സ്കൂട്ടർ യാത്രക്കാരൻ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂട്ടറിലുണ്ടായിരുന്ന വെള്ളൂർകുന്നം മാരിയിൽ ജയൻ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സും ചേർന്ന് അപകട സ്ഥലത്തെത്തി. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Hot Topics

Related Articles