ടൂറിസം രംഗത്തെ ജനകീയമുന്നേറ്റമാണ് ഉത്തരവാദിത്ത ടൂറിസം ക്ലബുകൾ: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ടൂറിസം രംഗത്തെ ജനകീയ മുന്നേറ്റമാണ് ഉത്തരവാദിത്ത ടൂറിസം ക്ലബുകളെന്ന് (ആർടി ക്ലബ്)സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രാദേശിക ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷൻറെ നേതൃത്വത്തിൽ രൂപീകരിച്ച പ്രാദേശിക ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisements

പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ നേതൃത്വത്തിലുള്ള ക്ലബുകളും പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിൽ ഉത്തരവാദിത്ത ടൂറിസം ക്ലബുകളുമായിരിക്കും പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ ചുമതലയ്ക്ക് പുറമെ അതത് പ്രദേശത്തെ പ്രാദേശിക വികസനം, സ്വയംതൊഴിൽ വികസനം, പുതിയ വാണിജ്യസാധ്യതകൾ എന്നിവയിൽ ആർടി ക്ലബുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരവാദിത്ത ടൂറിസം മിഷനോടൊപ്പം ചേർന്ന് പ്രാദേശിക ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ഉത്തരവാദിത്ത ടൂറിസം അവബോധം സൃഷ്ടിക്കുക, പ്രദേശത്തിൻറെ കല, സംസ്‌കാരം എന്നിവയെല്ലാം തനത് രീതിയിൽ നിലനിർത്തിക്കൊണ്ടുള്ള ടൂറിസം സംസ്‌കാരം വളർത്തിയെടുക്കുക , ടൂറിസം കേന്ദ്രങ്ങളെ മാലിന്യ വിമുക്തമാക്കുക, ഹരിത പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കുക ഇവയെല്ലാം ആർടി ക്ലബ്ബുകൾ വഴി നടപ്പാക്കുവാനാണ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വർഷം 100 ആർടി ക്ലബ്ബുകളുടെ രൂപീകരിക്കാനാണ് പദ്ധതി. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് കലാലയ ടൂറിസം ക്ലബുകൾക്കും ടൂറിസം വകുപ്പ് രൂപം നൽകിയിരുന്നു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് അനുഷ വി അധ്യക്ഷയായിരുന്ന ചടങ്ങിൽ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ രൂപേഷ് കുമാർ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകലാലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.

ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ആദ്യത്തെ ഉത്തരവാദിത്ത ടൂറിസം ക്ലബ്ബിൻറെയും പരിശീലനം ലഭിച്ച പുതിയ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ സർട്ടിഫിക്കറ്റുകളും പ്രസ്തുത പരിപാടിയിൽ വച്ച് പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.
രാമനാട്ടുകര നഗരസഭാ അധ്യക്ഷ ബുഷറ റഫീഖ്, ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ സി അബ്ദുൽ റസാഖ്, കോഴിക്കോട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി സി രാജൻ, ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാരി, ബേപ്പൂർ മണ്ഡല വികസന മിഷൻ പ്രതിനിധി എം ഗിരീഷ്, നമ്മൾ ബേപ്പൂർ പ്രതിനിധി ടി രാധാഗോപി, ടൂറിസം വകുപ്പ് ഡെ. ഡയറക്ടർ ടി നിഖിൽ ദാസ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ ശ്രീമതി ബിജി സേവ്യർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.