ഫോട്ടോ:വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 25-26 വർഷത്തേക്കുള്ള പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.വിനോദിന് ക്ലബ്ബ് പ്രസിഡൻ്റ് ജോയിമാത്യു പ്രതിജ്ഞചൊല്ലി കൊടുക്കുന്നു
വൈക്കം:വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 25-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം കൊച്ചു കവലയിലെ ക്ലബ്ബ് ഹാളിൽ നടന്നു. ക്ലബ്ബ് പ്രസിഡൻ്റ് ജോയിമാത്യുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം പിഡിജി സുനിൽ കെ.സക്കറിയ ഉദ്ഘാടനം ചെയ്തു.സാധാരണക്കാർക്കും ദുർബലർക്കും താങ്ങാകുന്ന നിരവധി പദ്ധതികൾ നടപ്പാക്കുന്ന വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് സുനിൽകെ.സ്കറിയ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.ക്ലബ്ബിൻ്റെ പുതിയ പ്രസിഡൻ്റായി കെ.എസ്.വിനോദും, സെക്രട്ടറിയായി സിറിൽജെ.മഠത്തിലും, ട്രഷററായി പി.സി. സുധീറുംസ്ഥാനമേറ്റു.ഈ വർഷത്തെ ഡിസ്ട്രിക്ട് പ്രോജക്ടായ ഓപ്പോൾ, വടക്കെനട ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഉദ്യാനത്തിനായി ചെടിവിതരണത്തിൻ്റെയും 25000രൂപവീതം മൂന്ന് നഴ്സിംഗ് വിദ്യാർത്ഥികൾക്കായി നൽകുന്ന ധനസഹായത്തിൻ്റെ ഉദ്ഘാടനവും
സുനിൽ കെ.സക്കറിയ നിർവഹിച്ചു.
അസിസ്റ്റൻ്റ് ഗവർണർ ഡോ.ബിനുസി.നായർ, ഡി.നാരായണൻനായർ, ടി.കെ.ശിവപ്രസാദ്,ജീവൻ ശിവറാം,വിൻസെൻ്റ് കളത്തറ,രാജൻ പൊതി,എൻ.വി. സ്വാമിനാഥൻ,രാജേന്ദ്രൻ, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.