ടിപി 51 റിലീസ് ചെയ്യാൻ ധൈര്യം കാട്ടുമോ ? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് എന്ത് സംഭവിച്ചു : പാർലമെൻ്റിൽ തുറന്നടിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി : എമ്പുരാൻ സിനിമയെ ചൊല്ലി പാർലമെന്റില്‍ ഇടത് എംപി ജോണ്‍ ബ്രിട്ടാസും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നേർക്കുനേർ. എമ്ബുരാൻ സിനിമയ്ക്കു നേരെ ഒരു തരത്തിലുള്ള സമർദ്ദവും ഉണ്ടായിട്ടില്ലെന്ന പറഞ്ഞ സുരേഷ് ഗോപി തന്റെ പേര് ചിത്രത്തില്‍ ക്രെഡിറ്റില്‍നിന്ന് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും പറഞ്ഞു. രാജ്യസഭയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Advertisements

എമ്ബുരാൻ സിനിമയെ മുന്ന കഥാപാത്രത്തെ സുരേഷ് ഗോപിയോട് ഉപമിച്ചായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭയിലെ പ്രസംഗം. എമ്ബുരാൻ സിനിമയ്ക്കെതിരെ ഉണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങള്‍ കഴിഞ്ഞ ദിവസവും ബ്രിട്ടാസ് പാർലമെന്റില്‍ ഉയർത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘എമ്ബുരാൻ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെ കാണാം. ബിജെപിയുടെ ബെഞ്ചില്‍ കാണാം. ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തും’ ജോണ്‍ ബ്രിട്ടാസ് ഇന്ന് പാർലമെന്റില്‍ പറഞ്ഞു. ഇതോടെയാണ് സുരേഷ് ഗോപി ഇടപെട്ട് സംസാരിച്ചത്.

‘എമ്ബുരാൻ സിനിമയുടെ നിർമാതാക്കള്‍ക്ക് യാതൊരു സമ്മർദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് നിർമാതാക്കള്‍ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റില്‍ നിന്ന് ഞാൻ വിളിച്ച്‌ പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യഥാർഥ്യം. എമ്ബുരാനെ കുറിച്ച്‌ സംസാരിക്കുന്നവർ ടിപി 51 റിലീസ് ചെയ്യാൻ ധൈര്യം കാട്ടുമോ’ സുരേഷ് ഗോപി ചോദിച്ചു. ലെഫ്റ്റ് റൈറ്റ് സിനിമ ഉയർത്തിക്കാട്ടിയും സുരേഷ് ഗോപി ബ്രിട്ടാസിനെതിരെ തിരിഞ്ഞു.

വിവാദങ്ങളെത്തുടർന്ന് മോഹൻ ലാല്‍ ചിത്രമായ സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നേരത്തെ സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കിയിരുന്നു.

Hot Topics

Related Articles