തലയോലപ്പറമ്പ്: സാമൂഹ്യ പ്രവർത്തകയും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജവഹർ സെൻ്റർ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് ഫെബ്രുവരി 26 ബുധനാഴ്ച അനുസ്മരണ യോഗം നടത്തും. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് കെ ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണം യോഗത്തിൽ എം.ഡി. ബാബുരാജ് അധ്യക്ഷത വഹിക്കും.
വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.1963ൽ ഭാരത് സേവക് സമാജിൻ്റെ സംസ്ഥാന ഓർഗനൈസറായി സാമൂഹ്യ പ്രവർത്തന രംഗത്ത് വന്ന ആനന്ദവല്ലി കഴിഞ്ഞ 55വർഷമായി തലയോലപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന തലയോലപ്പറമ്പ് ജവഹർ സെൻ്റർ പ്രസിഡൻ്റായിരുന്നു.
ടി.പി. ആനന്ദവല്ലി അനുശോചനം ഫെബ്രുവരി 26 ന്

Advertisements