‘വ്യാപാര വിരുദ്ധ നയങ്ങൾ തിരുത്തണം’; വ്യാപാര സന്ദേശ ജാഥ കോട്ടയത്ത്‌

കോട്ടയം : വ്യാപാരി വ്യവസായ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ കോട്ടയത്തു ജിലാ വാഹന ജാഥ നടത്തുന്നു. സമിതിയുടെ സംസ്ഥാന സെക്രട്ടറി ഇ. എസ് ബിജു ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട്‌ ഓസേപ്പച്ചൻ തകിടിയേൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ജില്ലാ ട്രഷറർ പി. എ അബ്ദുൽ സലിം എന്നിവരാണ് ജാഥയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും.

Advertisements

വ്യാപാര മേഖലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരായ കേന്ദ്രം ഭരിക്കുന്ന ഗവണ്മെന്റ് പിന്തുടരുന്ന വ്യാപാര വിരുദ്ധ നയങ്ങൾ തിരുത്തണം എന്ന ആവശ്യം ഉന്നയിച്ചാണ് ജാഥ നടത്തുന്നത്. കോർപ്പറേറ്റ് കമ്പനികൾക്കും ഓൺലൈൻ വ്യാപാര മേഖലകൾക്കും നൽകി വരുന്ന അമിത പ്രോത്സാഹനം അവസാനിപ്പിക്കുക, ജിഎസ്ടിയിൽ നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കുക, കോട്ടയം ജില്ലയുടെ പ്രധാന വരുമാന ശ്രോതസ്സായ റബറിന്റെ വിലയിടിവിനു പരിഹാരം കാണുക, വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ജാഥയിൽ ഉന്നയിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.