കൊച്ചി : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ താൻ ചെയ്തത് തന്നെയാണ് ശരിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ നോക്കി നിക്കുമെന്ന് കരുതിയോ. ഇൻഡിഗൊക്ക് മുന്നിൽ തല കുനിക്കുമെന്ന് കരുതിയോ. ഇൻഡിഗോ അവരുടെ അന്തസ് കാത്തു സൂക്ഷിക്കണമായിരുന്നുവെന്നും ഇ.പി.ജയരാജൻ.
ഒരു വേട്ടയാടലിന് മുന്നിലും തല കുനിക്കാറില്ല. എല്ലാ കാലത്തും വിവാദങ്ങൾ പിന്തുടർന്നിട്ടുണ്ട്. വിവാദങ്ങൾ ആരുണ്ടാക്കിയെന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കും. വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാൻ പാകത്തിന് വിദ്യാഭ്യാസ രീതി മാറും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയം മാറ്റം എന്നല്ല പറയേണ്ടത് കാലോചിത പരിഷ്കാരം എന്നാണ് പറയേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യും. തെറ്റ് എല്ലാകാലത്തും തെറ്റും ശരി എല്ലാകാലത്തും ശരിയും ആകില്ലെന്ന് സ്വാശ്രയ സമരത്തെ കുറിച്ച് ഇ.പി.ജയരാജൻ പറഞ്ഞു.