ട്രാഫിക് പ്രഹാരി എന്ന പുതിയ പേരില്‍ നിലവിലുള്ള ട്രാഫിക് സെൻ്റിനല്‍ മൊബൈല്‍ ആപ്പ് പുനരാരംഭിച്ച് ദില്ലി പൊലീസ്. ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേനയാണ് ഇതുസംബന്ധിച്ച് ഡല്‍ഹി ട്രാഫിക് പോലീസിന് നിർദ്ദേശം നല്‍കിയത്. ട്രാഫിക് മാനേജ്മെൻ്റില്‍ പൊതുജനപങ്കാളിത്തം വർധിപ്പിക്കാനാണ് ഈ നിർദേശം നല്‍കിയിരിക്കുന്നത്.
ഈ നൂതന മൊബൈല്‍ ആപ്പ് ട്രാഫിക്, പാർക്കിംഗ് ലംഘനങ്ങള്‍ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു. ഈ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ഗതാഗത നിയമലംഘകരുടെ ഫോട്ടോകളും വീഡിയോകളും ആപ്പില്‍ അപ്ലോഡ് ചെയ്ത് തത്സമയ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ കഴിയും. ഇങ്ങനെ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പൌരന്മാർക്ക് 50,000 രൂപ വരെ പാരിതോഷികം നല്‍കാനുള്ള വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരത്തിനുള്ളിലെ ട്രാഫിക് ശരിയായി നിയന്ത്രിക്കാൻ ഈ ആപ്പ് സഹായിക്കും എന്നാണ് അധികൃതർ പറയുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഡല്‍ഹി ട്രാഫിക് പോലീസിൻ്റെ കാവല്‍ക്കാരനായി പ്രവർത്തിക്കാൻ ട്രാഫിക് സെൻ്റിനല്‍ സ്കീം (ടിഎസ്എസ്) സാധാരണ പൗരന്മാരെ അനുവദിക്കുന്നു. റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള റിവാർഡുകള്‍ പ്രതിമാസം നല്‍കും. എല്ലാ മാസവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മികച്ച നാല് റിപ്പോർട്ടർമാർക്ക് പ്രതിഫലം നല്‍കും. എല്ലാ മാസവും മികച്ച നാല് പ്രകടനം നടത്തുന്നവർക്ക് യഥാക്രമം 50,000, 25,000, 15,000, 10,000 രൂപ വീതം സമ്മാനങ്ങള്‍ ലഭിക്കും,
സെപ്തംബർ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ ഒന്നാം സമ്മാനം ഒക്ടോബർ ആദ്യം വിതരണം ചെയ്യും. ഡല്‍ഹി ട്രാഫിക് പോലീസുമായി സഹകരിക്കാൻ ബോധവാന്മാരാകുന്ന പൗരന്മാർക്ക് ട്രാഫിക് സെൻ്റിനല്‍ സ്കീം (ടിഎസ്എസ്) അവസരം നല്‍കുമെന്ന് എല്‍ജി സക്സേന വ്യക്തമാക്കി. നഗര ഗതാഗതം സുഗമമായി നടത്താനും നിയമലംഘനം തടയാനും ഇത് സഹായിക്കും. ഇത് ഭരണത്തെ സഹായിക്കുക മാത്രമല്ല, ഉത്തരവാദിത്തമുള്ള പൗരന്മാർക്ക് വരുമാന സ്രോതസ്സ് നല്‍കുകയും ചെയ്യുന്നു.