കൊല്ലം: കൊല്ലം – ചെങ്കോട്ട റൂട്ടില്‍ ചെന്നൈയിലേക്ക് എ.സി സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.കൊച്ചുവേളിയില്‍ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ചെങ്കോട്ട റൂട്ട് ബ്രോഡ്ഗേജായ ശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മീറ്റർഗേജ് ആയിരുന്നപ്പോള്‍ ചെങ്കോട്ട വഴി തിരുനവനന്തപുരം ചെന്നൈ സർവീസുണ്ടായിരുന്നു. ഏകദേശം 50 വർഷങ്ങള്‍ക്ക് ശേഷമാണ് ഈ സർവീസ് പുനഃസ്ഥാപിക്കുന്നത്.
താംബരത്ത് നിന്ന് സർവീസ് 16 മുതലും കൊച്ചുവേളിയില്‍ നിന്നുള്ളത് 17നും ആരംഭിക്കും. ഇരുറൂട്ടിലും 14 ട്രിപ്പുകള്‍ ഉണ്ടാകും. ജൂണ്‍ വരെയാണ് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസ് നീട്ടാൻ സാദ്ധ്യതയുണ്ട്. 14 തേഡ് എ.സി ഇക്കോണമി കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. 1335 രൂപയാണ് കൊച്ചുവേളി ചെന്നൈ ടിക്കറ്റ് നിരക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താംബരം കൊച്ചുവേളി എ.സി സ്പെഷ്യല്‍ (06035) ട്രെയിൻ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലെത്തും, തിരിച്ച് ട്രെയിൻ (06036) വെള്ളി. ഞായർ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.35ന് ട്രെയിൻ താംബരത്ത് എത്തും.
സ്റ്റോപ്പുകള്‍: ചെങ്കല്‍പേട്ട്, മേല്‍മറുവത്തൂര്‍, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പാമ്ബാകോവില് ഷാന്‍ഡി, കടയനല്ലൂര്‍, തെങ്കാശി, തെന്മല, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം. വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാല്‍ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവര്‍ക്കും സര്‍വീസ് പ്രയോജനപ്പെടും.