മലപ്പുറം : പ്രവാസി യുവാവ് കുറ്റിപ്പുറത്ത് ട്രെയിന്‍ ഇടിച്ചു മരിച്ചതില്‍ ദുരൂഹതയെന്നും അന്വേഷണം വേണമെന്നുംകുറ്റിപ്പുറം ഗവ.ആശുപത്രിക്ക് സമീപം താമസിക്കുന്ന 25വയസ്സുകാരനായ മേലേതില്‍ ഇക്ബാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11.45ഓടെയാണു സംഭവം. ചെമ്പിക്കല്‍ മഞ്ചാടിയില്‍ വെച്ചു ഒരാളെ ഗാന്ധിധാം എക്സ്പ്രസ് തട്ടിയെന്ന വിവരത്തിന്റെ അടസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസ് നടത്തിയ പരിശോധനയിലാണു ഇക്ബാലിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. സംഭവ സമയത്ത് ജീവനുണ്ടായിരുന്നു. തുടര്‍ന്നു തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ച ശേഷമാണു മരണം സംഭവിച്ചത്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടിയ നിലയിലായിരുന്നു ഇക്ബാലിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 8 മണിയോടെ കൂട്ടുകാരന് വിളിച്ചിട്ടാണ് ഇക്ബാല്‍ പുറത്തേക്ക് പോയത്. പിന്നീടാണ് മരണവിവരം വീട്ടുകാര്‍ അറിയുന്നത്.
ഇക്ബാല്‍ റെയില്‍വേ ഭാഗത്തേക്ക് പോകാനുള്ള ഒരു സാധ്യതയും ഇല്ലെന്നും കൂടെയുണ്ടായിരുന്നത് ആരൊക്കെ ആയിരുന്നു എന്നുള്ളതൊന്നും അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്ബാലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആരും ഫോണെടുത്തില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വിദേശത്തുനിന്നും ഒരു മാസം മുമ്പാണ് ഇക്ബാല്‍ നാട്ടിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യയും ഒരു കുട്ടിയുമുണ്ട്. അതേസമയം സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുറ്റിപ്പുറം പോലീസിന് പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍. കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മയ്യിത്ത് മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശേഷം കുറ്റിപ്പുറം കഴുത്തല്ലൂര്‍ പള്ളിപ്പടി ജുമാമസ്ജിദില്‍ ഖബറടക്കി. സൈനബായാണ് മാതാവ്. ഭാര്യ: ജസ്നി. മകള്‍: ദുആ മറിയം.