ഓടി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച യുവാവിന് പാളത്തിൽ വീണ് ദാരുണാന്ത്യം ; മരിച്ചത് ആലപ്പുഴ സ്വദേശി

എറണാകുളം : ആലുവ റെയിൽവെ സ്റ്റേഷനിൽ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ പെട്ട് യുവാവ് മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടിൽ ജിബിൻ ഫിലിപ് ആണ് മരിച്ചത്.മംഗലാപുരത്തേക്ക് പോകുകയായിരുന്ന എറനാട് എക്സ്പ്രസിൽ നിന്ന് ആലുവ സ്റ്റേഷനിലിറങ്ങി തിരിച്ച് കയറുമ്പോഴായിരുന്നു അപകടം.

Advertisements

അപകടത്തിൽ കാൽപാദ അറ്റു പോയി ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ ഉടൻ ആർ പി എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് പഠിക്കുന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം തൃശൂർക്ക് പോകുകയായിരുന്നു.

Hot Topics

Related Articles