പശ്ചിമ ബംഗാളില്‍ ഗുഡ്സ് ട്രെയിനും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ച് വൻ അപകടം; 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

ദില്ലി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിനും കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റി. വലിയ അപകടമാണ് നടന്നതെന്നാണ് വിവരം. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

Advertisements

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ചൻജം​ഗ എക്സ്പ്രസിന്റെ പിന്നിലേക്ക് ​ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. 

എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു.

ഇതിനിടെ അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

സീല്‍ദ ഹെല്‍പ് ഡെസ്ക്033-23508794033-23833326

ജിഎച്ച് വൈ സ്റ്റേഷൻ 036127316210361273162203612731623

എല്‍എംജി ഹെല്‍പ് ലൈൻ0367426395803674263831036742631200367426312603674263858

കെഐആര്‍ സ്റ്റേഷൻ ഹെല്‍പ് ലൈൻ

6287801805

കാടിഹര്‍ ഹെല്‍പ് ലൈൻ090020419529771441956

എന്‍ജെപി ഹെല്‍പ് ലൈൻ 

+916287801758

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.