മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനായി പോയ വയോധികൻ തിരുവല്ല ഓതറയിൽ ട്രെയിനിടിച്ചു മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനായി പോയ വയോധികൻ, ട്രെയിൻ തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടി രക്ഷപെട്ടു. തിരുവല്ല ചുമത്ര മോടിയിൽ രാജു(64)വാണ് ട്രെയിൻ തട്ടി മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

മകളുടെ കുട്ടിയെ സ്‌കൂളിൽ വിടുന്നതിനു വേണ്ടി പോകുകയായിരുന്നു രാജു. ഓതറ റെയിൽവേ ഗേറ്റിനു സമീപം ഈ സമയത്ത് ഇദ്ദേഹം സഞ്ചരിച്ച പാതയിലൂടെ ട്രെയിന്റെ എൻജിൻ മാത്രം കടന്നു വന്നു. ഒരു ട്രാക്കിലൂടെ കോർബ എക്‌സ്പ്രസ് കടന്നു പോകുമ്പോൾ, മറ്റൊരു ട്രാക്കിലൂടെയാണ് എൻജിൻ കടന്നു വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോർബ എക്‌സ്പ്രസ് കടന്നു പോകുന്ന ശബ്ദത്തിനിടെ ഇദ്ദേഹം എൻജിൻ വരുന്നത് കണ്ടില്ല. അടുത്ത വന്ന ശേഷം മാത്രമാണ് എൻജിൻ ശ്രദ്ധയിൽപ്പെട്ടത്. ഓടി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ട്രെയിൻ അടുത്തെത്തും മുൻപ് ട്രാക്കിൽ നിന്നും പേരക്കുട്ടി ചാടിയതിനാൽ രക്ഷപെടുകയായിരുന്നു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ മൃതദ്ദേഹം സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.