ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇനി ഉടനടി പണം നഷ്ടമാകില്ല ; ഓട്ടോ-പേ ഓപ്ഷനുകളെക്കുറിച്ചറിയാം 

ന്യൂസ് ഡെസ്ക് : ട്രെയിൻ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കണ്‍ഫോം അല്ലെങ്കില്‍ കൂടി അക്കൗണ്ടില്‍ നിന്നും പണം പോകാറുണ്ട്. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരും ഇത് നേരിടുന്ന പ്രശ്‌നമാണ്. ഇപ്പോഴിതാ പണം നല്‍കാതെ ഉടനടി ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം റെയില്‍വേക്കുണ്ട്. ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ ഇത് ലഭ്യമാകും. ഓട്ടോപേ എന്നാണ് ഇതറിയപ്പെടുന്നത്. റെയില്‍വേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോള്‍ മാത്രമെ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഈടാക്കുക.

Advertisements

ഐപേ ഓട്ടോപേ ആർക്കെല്ലാം പ്രയോജനകരമാകും…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയില്‍വേ ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റിംഗ് ലിസ്റ്റ് ജനറല്‍ അല്ലെങ്കില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കുമാണ് ഇതിന്റെ സേവനം ലഭിക്കുക.

വെയിറ്റിംഗ് ലിസ്റ്റ്:

ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമടച്ചതിന് ശേഷവും ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടാത്ത സമയത്ത് ഓട്ടോപേ ഉപയോഗിക്കാവുന്നതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്ന് മുതല്‍ നാല് ദിവസത്തിന് ശേഷം പണം തിരികെ വരും.

വെയ്റ്റഡ്‌ലിസ്റ്റഡ് തത്കാല്‍:

ചാർട്ട് തയ്യാറാക്കിയതിന് ശേഷവും തത്കാല്‍ ഇ-ടിക്കറ്റ് അല്ലെങ്കില്‍ വെയ്റ്റ്ലിസ്റ്റില്‍ തുടരുന്ന പക്ഷം ക്യാൻസലേഷൻ ചാർജ്, ഐആർസിടിസി കണ്‍വീനിയൻസ് ഫീസ്, മാൻഡേറ്റ് ചാർജ് എന്നീ നിരക്കുകള്‍ മാത്രമാകും ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഈടാക്കുക.

ഉടൻ റീഫണ്ട്:

ഉപയോക്താവെടുത്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാവുകയും ടിക്കറ്റ് കണ്‍ഫേം ആകാതിരിക്കുകയും ചെയ്താല്‍ ആ തുക മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് ചെയ്യും. വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ ഓട്ടോപേ ഫീച്ചർ ഉപയോഗിക്കുകയും കണ്‍ഫേം ടിക്കറ്റുകള്‍ ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ പണം ഉടനടി റീഫണ്ട് ചെയ്യപ്പെടും.

ഓട്ടോപേ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

ഘട്ടം 1: ഐആർസിടിസി വെബ്‌സൈറ്റിലേക്കോ ആപ്പിലോ പോയി യാത്രാ വിശദാംശങ്ങള്‍ നല്‍കി യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കുക.

ഘട്ടം 2: പേയ്മെന്റ് തിരഞ്ഞെടുക്കുക.

ഘട്ടം 3: ഐ പേ ഉള്‍പ്പെടെ നിരവധി പേയ്മെന്റ് ഗേറ്റ്വേകള്‍ ഉണ്ടാകും. ഇവയില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് ഒരു പുതിയ പേജിലെത്തും. കൂടാതെ ഓട്ടോപേ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐആർസിടിസി ക്യാഷ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ നിരവധി പേയ്മെന്റ് ഓപ്ഷനുകളും ഉണ്ടാകും

ഘട്ടം 4: ഓട്ടോപേ തിരഞ്ഞെടുക്കുക. ഇതില്‍ മൂന്ന് ഓപ്ഷനുകള്‍ ഉണ്ടാകും. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.