ദില്ലി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വ്രതമനുഷ്ടിക്കാതെ വെള്ളം കുടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരത്തിന് പിന്തുണയുമായി പരിശീലകന്‍. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് മുഹമ്മദ് ഷമി കളിക്കുന്ന്. ഇസ്ലാം മതത്തെ കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുഹമ്മദ് ഷമിയുടെ പരിശീലകന്‍ ബദ്‌റുദ്ദീന്‍ സിദ്ദിഖ് പറഞ്ഞു.
ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ സെമിക്കിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി റംസാന്‍ വ്രതം അനുഷ്ടിക്കാതെ വെള്ളം കുടിച്ചതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. വ്രതം എടുക്കാത്ത ഷമി കുറ്റവാളിയാണെന്നും ദൈവം ചോദിക്കുമെന്നും അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദ്ദീന്‍ റിസ്‌വിയുടെ പ്രസ്താവന ആരാധകര്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി. സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവില്‍ മുഹമ്മദ് ഷമിക്ക് പ്രതിരോധം തീര്‍ക്കുകയാണ് താരത്തിന്റെ പരിശീലകനായ ബദ്‌റുദ്ദീന്‍ സിദ്ദീഖ്. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ബദ്‌റുദ്ദീന്‍ സിദ്ദിഖ് വ്യക്തമാക്കി.