ട്രാൻസിറ്റ് വിസയില്ല: വിമാനത്താവളത്തിൽ കുടുങ്ങി ചിന്ത ജെറോമും സംഘവും

ന്യൂയോർക്ക് : തുർക്കിയിലെ ഇസ്‌താംബൂളിലെത്തിയെങ്കിലും നഗരം സന്ദർശിക്കാനായില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം.സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹത്തോടെയാണ് ചിന്തയും സംഘവും എത്തിയതെങ്കിലും ട്രാൻസിറ്റ് വിസയില്ലാത്തതിനാല്‍ അതിന് സാധിക്കാതെ വിമാനത്താവളത്തില്‍ തന്നെ ചിലവഴിക്കേണ്ടി വരികയായിരുന്നു. ചിന്ത തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.’ഇസ്‌താംബൂള്‍ ശരിക്കും കാണേണ്ട സ്ഥലമാണ്.

Advertisements

എയർപോർട്ടിന് പുറത്തിറങ്ങി സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ടർക്കിഷ് എയർലൈൻസിന് അങ്ങനെയൊരു പാക്കേജുമുണ്ട്. എന്നാല്‍ ഞങ്ങളാരും ട്രാൻസിറ്റ് വിസ എടുത്തിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ എയർപോർട്ടില്‍ തന്നെ നിന്ന് ഇവിടെയൊക്കെ ചുറ്റിക്കാണുകയാണ്.ട്രാൻസിറ്റ് വിസ എടുക്കാത്തത് ഒരു നഷ്ടമാണെന്ന് 14 മണിക്കൂറിനിടെ മനസിലായി. കുഞ്ഞിലെ മുതല്‍ കേള്‍ക്കുന്നതല്ലേ, ഹിസ്റ്ററിയിലൊക്കെ പഠിക്കുകയും ചെയ്തു കോണ്‍സ്റ്റാന്റിനോപ്പിള്‍, സിറ്റി ഒഫ് സെവൻ ഹില്‍സ്. പക്ഷേ ഇപ്പോള്‍ എയർപോർട്ടില്‍ തന്നെ നില്‍ക്കാനെ സാധിക്കുന്നുള്ളൂ. എംബസി വഴി പ്രത്യേകമായി വിസയ്ക്ക് അപേക്ഷിക്കേണ്ടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരവസരത്തില്‍ ഇസ്‌താംബൂളിലിറങ്ങി നാട് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഇവിടത്തെ ആഹാരം വളരെ പ്രത്യേകതയുള്ളതാണ്. കൊല്ലത്തെ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്ത് ഇസ്താംബൂള്‍ ഗ്രില്‍സ് ഉണ്ട്. ഞങ്ങള്‍ ഇടയ്ക്ക് അവിടെ പോകാറുണ്ട്. ആ രുചി തന്നെയാണോ എന്നറിയാൻ ഇവിടത്തെ ആഹാരം കഴിച്ച്‌ നോക്കണം. 14 മണിക്കൂറിന് ശേഷം ഹവാനയിലേയ്ക്ക് പോവുകയാണ്’- ഫേസ്‌ബുക്ക് വീഡിയോയില്‍ ചിന്ത ജെറോം പറഞ്ഞു.

Hot Topics

Related Articles