ട്രാവൻകൂർ സിമിന്റ്സിൽ സർവീസിൽ നിന്നും പിരിഞ്ഞ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകണം : ടി സി എൽ എക്സ് എംപ്ലോയീസ് അസോസിയേഷൻ

കോട്ടയം: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമിന്റ്സിൽ നിന്നും 2020മുതൽ പിരിഞ്ഞ 105 ൽ പരം ജീവനക്കാർക്ക് നാളിതുവരെ ഗ്രാറ്റുവിറ്റി നൽകുകയോ, ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പി എഫ് ഫണ്ടിലേക്ക് പിടിച്ച തുക പോലും അടക്കുകയോ ചെയ്തിട്ടില്ല.

Advertisements

പി എഫ് പെൻഷനുള്ള ഹയർ ഓപ്ഷൻ നൽകാൻ കഴിയുന്നുമില്ല. കഴിഞ്ഞ പതിമൂന്ന് മാസക്കാലമായി നിലവിലുള്ള ജീവനക്കാർക്ക് വേതനം പോലും നൽകിയിട്ടില്ല. കേരള ഹൈകോടതി 10% പലിശ സഹിതം പിരിഞ്ഞ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകാൻ വിധി നൽകിയിട്ടും മാനേജ് മെന്റും സർക്കാരും അനങ്ങാപ്പാറ നയം സ്വീകരുക്കുന്നതിൽ ടി സി എൽ എക്സ് എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗസ്റ്റ് 20 ന് ഫാക്റ്ററി പടിക്കൽ വിരമിച്ച ജീവനക്കാർ സമരപരിപാടികൾ. തുടങ്ങാനും തീരുമാനിച്ചു. രാധാകൃഷ്ണപിള്ള യുടെ അധ്യക്ഷത്യിൽ കൂടിയ യോഗം അസോസിയേഷൻ പ്രസിഡന്റ് എസ് രാജീവ്‌ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ എസ് രാധാകൃഷ്ണൻ,കെ ജെ ചാണ്ടി, പി ആർ.രത്നകുമാർ, കെ ഐ കുര്യാക്കോസ്, എ ഡി പൊന്നപ്പൻ, ടി ഐ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles