മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ കഴുക്കോൽ ഊരിവിറ്റ് ജീവനക്കാർ…! കോട്ടയം ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും മോഷണം നടത്തിയ മൂന്നു ജീവനക്കാർ പിടിയിൽ; ജീവനക്കാർ പിടിയിലായത് മാനേജ്‌മെന്റ് സ്ഥാപിച്ച ക്യാമറയിൽ കുടുങ്ങി

കോട്ടയം: മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്നും കഴുക്കോൽ ഊരിവിറ്റ് കാശുണ്ടാക്കാൻ നോക്കിയ മൂന്നു ജീവനക്കാർ പിടിയിൽ. നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരായ മൂന്നു പേരെയാണ് മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാൻവൻകൂർ സിമന്റ്‌സ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന രാജീവ് , ജയലാൽ , രാജേഷ് എന്നിവരെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Advertisements

വ്യാഴാഴ്ച പുലർച്ചെയാണ് മൂന്നു പേരെയും കമ്പനി മാനേജ്‌മെന്റ് ക്യാമറയിൽ കുടുങ്ങിയതിനെ തുടർന്ന് പിടികൂടിയത്. തുടർന്ന് മാനേജ്‌മെന്റ് പൊലീസിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് മൂന്നു ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്നും മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു. മൂന്നു പേർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘം അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ കൂടാതെ കൂടുതൽ ജീവനക്കാർ മോഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. ഒരു വർഷത്തിലേറെയായി ഇവർ കമ്പനിയിൽ നിന്നും മോഷണം നടത്തിയിരുന്നതായാണ് സംശയിക്കുന്നത്. ഇവിടെ നിന്നും മോഷണം നടന്ന വിവരം ലഭിച്ച് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, മാനേജ്‌മെന്റ് അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്ന് ആരോപണം ഉണ്ട്. എന്നാൽ, ഇതിനിടെ കമ്പനി ഗോഡൗണിൽ നിന്നടക്കം വസ്തുക്കൾ മോഷണം പോയതോടെ കമ്പനി വിഷയത്തെ ഗൗരവമായി എടുത്തു. തുടർന്ന്, പൊലീസ് നിർദേശത്തെ തുടർന്ന് ഇവിടെ രഹസ്യ ക്യാമറ സ്ഥാപിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മോഷ്ടാക്കളുടെ സംഘം കമ്പനിയ്ക്കുളളിൽ കയറിയത്. തുടർന്ന്, സാധനങ്ങൾ എടുത്ത് സ്‌കൂട്ടറിൽ ഇവരുടെ വീട്ടിലേയ്ക്ക് കൊണ്ടു പോയി. ഇതിന് ശേഷം രാവിലെ സിസിടിവി പരിശോധിച്ച മാനേജ്‌മെന്റ് മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് തെളിവ് സഹിതം മൂന്നു പേരെയും പൊലീസിനു കൈമാറിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.