ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ഗതാഗത നിയന്ത്രണം

തീക്കോയി: ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഇന്നു (ഫെബ്രുവരി 16) മുതൽ ഗതാഗത നിയന്ത്രണം. രാവിലെ 7 മണി മുതൽ 9:30 വരെയും ഉച്ചകഴിഞ്ഞ് 3:30 മുതൽ 5 മണി വരെയും സ്കൂൾ ബസ്, കെഎസ്ആർടിസി എന്നീ വാഹനങ്ങൾക്ക്‌ മാത്രം സഞ്ചരിക്കുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്.

Advertisements

മറ്റു വാഹനങ്ങൾ സമാന്തര റോഡുകൾ വഴി സഞ്ചരിക്കേണ്ടതാണ്. ടൂറിസ്റ്റ് വാഹനങ്ങൾ വാഗമൺ – മൂലമറ്റം വഴിയും വാഗമൺ – മുണ്ടക്കയം – കാഞ്ഞിരപ്പള്ളി വഴിയിലൂടെയും സഞ്ചരിക്കേണ്ടതാണ്. മാർച്ച് രണ്ടിന് മുമ്പ് വാഗമൺ വരെ ഒന്നാംഘട്ട പ്രവർത്തനങ്ങളും മാർച്ച് 2 മുതൽ ഏപ്രിൽ ആദ്യവാരം കൊണ്ട് രണ്ടാം ഘട്ടവും പൂർത്തിയാക്കുമെന്നാണ് കരുതുതുന്നത്.

Hot Topics

Related Articles