പ്രസവം എടുത്തതില്‍ വീഴ്ച: നെയ്യാറ്റിന്‍കരയിൽ നവജാതശിശുവിന്റെ കൈയുടെ എല്ലിന് പൊട്ടൽ; ചലന ശേഷി നഷ്ടപ്പെട്ടു;ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം

നെയ്യാറ്റിന്‍കര: ജനറല്‍ ആശുപത്രിയില്‍ പ്രസവം എടുത്തതില്‍ വീഴ്ചയെന്ന് പരാതി.നവജാത ശിശുവിന്റെ കൈയിന്റെ എല്ലു പൊട്ടിയെന്നും ഇടതുകൈയുടെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

Advertisements

പ്രസവ സമയത്ത് ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. പ്രസവം നടക്കുമ്ബോള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.ഇക്കാര്യങ്ങള്‍ കാണിച്ച്‌ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാര്‍ച്ച്‌ 27നാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെച്ച്‌ അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്ബ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പറയുന്നത്. പ്രസവിച്ചയുടനെ കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ ശരിയാകുമെന്നാണ് നെയ്യാറ്റിന്‍കരയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞത്.

അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയില്‍ കാണിക്കാന്‍ പറ‌ഞ്ഞത്. അങ്ങനെ എസ്.എ.ടി ആശുപത്രിയില്‍ ചികിത്സ തേടി.
നിലവില്‍ എല്ല് പൊട്ടല്‍ ശരിയായെങ്കിലും ഞരമ്ബിന്റെ പ്രശ്നം മാറിയില്ല. പ്രസവ സമയത്ത് നെയ്യാറ്റിന്‍ കരയിലെ പ്രധാന ഡോക്ട‍ര്‍മാരുണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നതെന്നും കാവ്യ പറയുന്നു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിയിട്ടുണ്ട്.

Hot Topics

Related Articles