ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; തിരുവനന്തപുരത്ത് മധ്യവയസ്ക്കയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത്  വഴയിലയ്ക്ക് സമീപം കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. 

Advertisements

ഇരുവരെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല. മരം മുറിച്ച് മാറ്റാനുളള ശ്രമം തുടരുകയാണ്.  

Hot Topics

Related Articles