പോകുന്ന സ്ഥലങ്ങളിൽ എല്ലാം പൂജ ചെയ്യാറുണ്ട്;പൊന്നമ്പലമേട്ടിൽ പൂജ ചെയ്യാൻ കഴിഞ്ഞത്അയ്യപ്പന്‍റെ അനുഗ്രഹം ;തെറ്റൊന്നും ചെയ്തിട്ടില്ല;കേസെടുക്കേണ്ട ആവശ്യമില്ല

പത്തനംതിട്ട;പൊന്നമ്പലമേട്ടിലെ പൂജ വിവാദത്തില്‍ വിശദീകരണവുമായി നാരായണൻ രംഗത്ത്.പൂജ ചെയ്യാൻ പൊന്നമ്പലമേട്ടിൽ പോയി. തൃശ്ശൂർ സ്വദേശി ആണ് നാരായണന്‍. പോകുന്ന സ്ഥലങ്ങളിൽ എല്ലാം പൂജ ചെയ്യാറുണ്ട്.

Advertisements

അയ്യപ്പന്‍റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ് പൊന്നമ്പലമേട്ടിൽ പൂജ ചെയ്യാൻ കഴിഞ്ഞത് . തെറ്റൊന്നും ചെയ്തിട്ടില്ല. അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാറാണ്. പൂജ ചെയ്തതിന്‍റെ പേരിൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാരായണന്‍റെ നേതൃത്വത്തിൽ ആറ് പേരുടെ സംഘമാണ് പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറിയത്. ഒരാഴ്ച മുന്പാണ് പൂജയ്ക്ക് വേണ്ടി ഇവർ എത്തിയതെന്നാണ് സൂചന. നാരായണനാണ് പൂജകൾ നടത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസെടുത്തത്.

വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. അതീവ സുരക്ഷമേഖലയാണ് പൊന്നമ്പലമേട്. വനം വകുപ്പിന്‍റെ കർശന നിയന്ത്രണമുള്ള സ്ഥലം. എന്നിട്ടും ആറംഗ സംഘം എങ്ങനെ കടന്നു കയറിയെന്നതിലാണ് വ്യക്തത ഇല്ലാത്തത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് തിരുവതാംകൂർ ദേവസ്വം ബോർഡ് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയത്.

ദേവസ്വംകമ്മീഷണർ മന്ത്രി കെ രാധാകൃഷ്ണന് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ.

Hot Topics

Related Articles