തീരജനതയുടെ രോഷമിരമ്പി; ജനകീയ വേദി തീരദേശ റോഡ് ഉപരോധിച്ചു

കൊച്ചി : കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ജനങ്ങൾ കണ്ണമാലിയിൽ തീരദേശ റോഡ് ഉപരോധിച്ചു. രാവിലെ ആറുമുതൽ തുടങ്ങിയ സമരത്തിനിടെ വാഹനങ്ങളൊന്നും കടത്തി വിടാതെ ജനങ്ങൾ റോഡിൽ കുത്തിയിരുന്നാണ് ഉപരോധ സമരം നടത്തിയത്. സമരത്തിന് വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമൽ സാരഥി, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി തുടങ്ങിയവർ നേതൃതം നൽകി. 

Advertisements

ഫാദർ ഡോക്ടർ ആന്റണീറ്റോ പോൾ,  ഫാദർ, ജോൺ കളത്തിൽ, ഫാദർ പ്രമോദ്, കുര്യൻ, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, ക്ലീറ്റസ് പുന്നക്കൽ, ബാബു പള്ളിപറമ്പ്, വിൽഫ്രഡ് സി മാനുവൽ, ഹാരിസ് അബു, മെറ്റിൽഡ ക്ലീറ്റസ്, റീന സാബു, ബിജു ജോസി കരുമാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. കളക്ടർ എൻഎസ്കെ ഉമേഷ് കണ്ണമാലിയിൽ സമരസ്ഥലത്തെത്തി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉപരോധ സമരം പിൻവലിച്ചത്. ജൂലായ്  9 ചൊവ്വാഴ്ച കളക്ടറുടെ ചേംബറിൽ കൊച്ചിൻ പോർട്ട്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ജനകീയ വേദി നേതൃത്വവുമായി ചർച്ച ചെയ്ത് കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തു പുറം കടലിൽ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീര പുനർനിർമ്മാണം നടത്തണമെന്ന ജനകീയ വേദിയുടെ ആവശ്യത്തിന്മേൽ ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന കളക്ടറുടെ ഉറപ്പിന്മേലാണ് ഉപരോധ സമരം താൽക്കാലികമായി പിൻവലിച്ചത്. തീരസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി കേന്ദ്രത്തിൽ നിന്ന് തുക ലഭ്യമാക്കുന്നതിനുള്ള ചർച്ച നടന്നു വരികയാണെന്നും അത് ലഭ്യമായാൽ രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്നും കളക്ടർ പറഞ്ഞു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.