“തൃത്താല ഇരട്ടകൊലപാതകം”: കൊലപാതകത്തിനു പിന്നിൽ താന്നെന്ന് പ്രതി മുസ്തഫ

പാലക്കാട്: തൃത്താല കരിമ്പനക്കടവിലെ ഇരട്ടകൊലപാതകത്തിനു പിന്നിൽ താൻ തന്നെയെന്ന് പ്രതി മുസ്തഫയുടെ കുറ്റ സമ്മതം. ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തുക്കളായ അൻസാറിനെയും കബീറിനെയും കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് മുസ്തഫ പൊലീസിനോട് പറഞ്ഞു. മുസ്തഫയുടെ അറസ്റ്റ് തൃത്താല പൊലീസ് രേഖപ്പെടുത്തി. കേസിൽ ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കും.

Advertisements

വ്യാഴാഴ്ചയാണ് കൊണ്ടൂർക്കര സ്വദേശി അൻസാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ അൻസാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. സുഹൃത്തും കൊടലൂർ സ്വദേശിയുമായ മുസ്തഫയാണ് തന്നെ ആക്രമിച്ചതെന്ന് മൊഴി നൽകിയ ഉടൻ അൻസാർ മരിച്ചു. അൻസാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, വടക്കാഞ്ചേരിയിൽ വച്ച് അന്ന് രാത്രി തന്നെ മുസ്തഫയെ തൃത്താല പൊലീസ് കസ്റ്റഡിയിൽ എടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവർക്കൊപ്പം ഉണ്ടായിരുന്ന കാരക്കാട് സ്വദേശി കബീറിനെയും കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ രീതിയിൽ ഭാരതപ്പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ആദ്യമൊന്നും മുസ്തഫ കുറ്റം സമ്മതിച്ചിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.