ഓണത്തിരക്ക്; തിരുവനന്തപുരം ചെന്നൈ റൂട്ടിൽ വീണ്ടും ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

ചെന്നൈ : ഓണത്തിരക്ക് പ്രമാണിച്ച്‌ യാത്രക്കാരുടെ സൗകര്യാർത്ഥം ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് റയില്‍വേ വീണ്ടും ട്രെയിനുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചെന്നൈ സെൻട്രല്‍ സ്റ്റേഷനിലേക്കുള്ള പ്രത്യേക ട്രെയിൻ (06166) സെപ്റ്റംബർ 16 തിങ്കളാഴ്ച ഉച്ചക്ക് 12 .50 പി എം ന് പുറപ്പെടും. ഈ ട്രെയിൻപിറ്റേ ദിവസം സെപ്റ്റംബർ 17 ചൊവ്വാഴ്ച രാവിലെ 9.30 ന് ചെന്നൈയിലെത്തും.

Advertisements

ഈ ട്രെയിൻ (06167) തിരികെ സെപ്റ്റംബർ 17 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3.00 പി എം ന് ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെടും. ഇത് പിറ്റേദിവസം (സെപ്റ്റംബർ 18 ) രാവിലെ 08 .50 ന് കൊച്ചുവേളിയില്‍ എത്തും. പെരമ്പൂർ, ആവഡി, ആരക്കോണം, കാട്പാടി, ജോളർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ (കോയമ്ബത്തൂർ), പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം , കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഈ ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചു.

Hot Topics

Related Articles