ലഖ്നൗ: ഉത്തർപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാർ വെന്തുമരിച്ചു. ബറേലിയിൽ നൈനിതാൾ ഹൈവേയിലാണ് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സെൻട്രൽ ലോക്ക് ചെയ്ത കാറിനുള്ളിൽ കുടുങ്ങിയാണ് ദാരുണമരണങ്ങൾ ഉണ്ടായത്.
അപകടത്തെത്തുടർന്ന് കാറിന് തീപിടിച്ചു. ഈ സമയം, അകത്തുള്ളവർ കാറിന്റെ ഡോറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീപിടുത്തത്തില്‍ ട്രക്കും നശിച്ചു. കാർ എതിർ പാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാറിന് തീപിടിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം എല്ലാവരും ബഹേദിയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി 12 മണിയോടെ ഭോജിപുര പോലീസ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്റെ ടയർ പെട്ടെന്ന് പൊട്ടിത്തെറിച്ചു. തുടർന്ന് നിയന്ത്രണം തെറ്റി ഡിവൈഡറിൽ കയറി അടുത്ത പാതയിൽ കയറി. ഈ സമയം, ബഹേരിയിൽ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.