അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്താൻ ഒരുങ്ങി ട്രംപ്; 18,000ത്തോളം ഇന്ത്യക്കാരും പട്ടികയിൽ

വാഷിംഗ്ടണ്‍: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. 2025 ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. ഇതിന് മുമ്പ് തന്നെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) നാടുകടത്താനായി ഏകദേശം 1.5 ദശലക്ഷം വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

Advertisements

18,000 ത്തോളം രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാർ യുഎസ് സർക്കാർ തയ്യാറാക്കിയ ഈ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2024 നവംബറിൽ പുറത്തിറക്കിയ ഐസിഇ ഡാറ്റാ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ തടങ്കലില്‍ അല്ലാതെ നാടുകടത്തപ്പെടേണ്ടവരുടെ പട്ടികയില്‍ 1.5 ദശലക്ഷം വ്യക്തികളാണ് ഉള്ളത്. അതില്‍  17,940 ഇന്ത്യക്കാരും ഉൾപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പ്രകാരം മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാമത്തെ വലിയ സംഖ്യ ഇന്ത്യക്കാരുടേതാണ്. യുഎസിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്കുകൾ. 

ഒക്ടോബറിൽ ഈ ഡാറ്റ പുറത്തു വിടുന്നതിന് മുമ്പ് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ യുഎസ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചിരുന്നു. ഒക്ടോബർ 22ന് ഇന്ത്യയിലേക്ക് അയച്ച വിമാനം ഇന്ത്യൻ സർക്കാരിന്‍റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. യുഎസിലെ ആയിരക്കണക്കിന് രേഖകളില്ലാത്ത ഇന്ത്യക്കാർ രാജ്യത്ത് നിയമവിധേയമായി തുടരാനുള്ള വലിയ പരിശ്രമത്തിലാണ്. 

ഐസിഇയിൽ നിന്നുള്ള ക്ലിയറൻസിനായി വർഷങ്ങളോളമായി അവര്‍ കാക്കുന്നുണ്ട്. 

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാർ യുഎസ് അതിർത്തികൾ അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് പിടിയിലാവുകയും ചെയ്തിട്ടുണ്ട്. ഐസിഇ രേഖ പ്രകാരം, 261,651 അനധികൃത കുടിയേറ്റക്കാരുള്ള ഹോണ്ടുറാസ് നാടുകടത്തൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഗ്വാട്ടിമാല, മെക്സിക്കോ, എൽ സാൽവഡോർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങളിലുള്ളത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.