വാഷിംഗ്ടൺ: അടുത്ത മാർപാപ്പ ആകാൻ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പോപ്പ് ഫ്രാൻസിസ് മരണപ്പെട്ട സാഹചര്യത്തിൽ അടുത്ത മാർപാപ്പ ആരാകണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് തനിക്ക് താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞത്. മാർപാപ്പയാകാൻ അവസരം ലഭിച്ചാല്‍ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ‘അടുത്ത പോപ്പ് ആകാൻ എനിക്ക് ആഗ്രഹമുണ്ട്. അതായിരിക്കും എന്റെ ഒന്നാം നമ്പർ ചോയ്സ്’ – എന്നായിരുന്നു ട്രംപിന്റെ മറുപടി.
തമാശ കലർത്തിയുള്ളതാണ് ട്രംപിന്റെ പ്രതികരണം എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പറയുന്നതെങ്കിലും മറുവിഭാഗം ട്രംപിനെ നന്നായി ട്രോളുന്നുണ്ട്. വിവാഹിതനാണ്, മാമോദീസ സ്വീകരിച്ച കത്തോലിക്കനല്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് നെറ്റിസൺസിന്റെ വിമർശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്സമയം പുതിയ മാർപാപ്പ ആരാകണമെന്നതില്‍ തനിക്ക് പ്രത്യേക താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ആളാണെങ്കില്‍ വളരെ സന്തോഷമാണ്. ന്യൂയോർക്കിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ തിമോത്തി ഡോളൻ വത്തിക്കാനിലെ ഉന്നത സ്ഥാനത്തേക്ക് ‘വളരെ നല്ല’ ഒരു ഓപ്ഷനായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് വിവരിച്ചു.