“ആദ്യം ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൂ; എന്നിട്ടാകാം വിമർശനം;  പവലിന് മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: പ്രസിഡന്‍റിന്‍റെ പുതിയ താരിഫ് നടപടികൾ ഫെഡറൽ റിസർവിനെ പ്രതിസന്ധിയിലെത്തിച്ചെന്ന ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്‍റെ വിമർശനത്തോട് രൂക്ഷമായി പ്രതികരിച്ച് ഡോണൾഡ് ട്രംപ്. പലിശ നിരക്ക് വേഗത്തിൽ കുറയ്ക്കാത്തതാണ് പ്രശ്നമെന്ന് അഭിപ്രായപ്പെട്ട ട്രംപ്, പലിശ നിരക്ക് വേഗത്തിൽ കുറച്ചില്ലെങ്കിൽ പിരിച്ചുവിടാൻ മടിക്കില്ലെന്ന മുന്നറിയിപ്പും നൽകി.

Advertisements

 എപ്പോഴും വളരെ വൈകിയും തെറ്റായുമാണ് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ തീരുമാനമെടുക്കുന്നതെന്ന് ട്രംപ് വിമർശിച്ചു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതാണ് പ്രതിസന്ധിയുടെ കാരണമെന്നും അത് വേഗത്തിൽ ഉണ്ടായില്ലെങ്കിൽ പിരിച്ചുവിടാനുള്ള നീക്കം തുടങ്ങുമെന്നും ട്രംപ് താക്കീത് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ താക്കീത്.

Hot Topics

Related Articles