ട്രമ്പ് ഭരണകൂടത്തിൻ്റെ മനുഷ്യാവകാശ ലംഘനം : ഐപ്സോ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം: ട്രമ്പ് ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അഖിലേന്ത്യ ഐക്യദാര്‍ഢ്യ സമിതി (ഐപ്‍സോ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധ യോഗം ഐപ്‍സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. ട്രംപ് മുന്നോട്ടുവക്കുന്ന എല്ലാ നയങ്ങളും, യുഎസിന്റെ മാത്രമല്ല ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക, സാമൂഹ്യ ചുറ്റുപാടുകളെയും ബാധിക്കുന്നതാണ്. പാരിസ് ഉടമ്പടിയിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നുമുള്ള പിൻമാറ്റം പ്രഖ്യാപിച്ച ട്രമ്പിന്റെ നിലപാടുകള്‍ ലോകസമാധാനത്തിന് ഭീഷണിയാകുന്നു. മോഡിയുടേതുപോലുള്ള വംശീയവാദമാണ് ട്രംപും ഉയര്‍ത്തിപ്പിടിക്കുന്നത്. കുടിയേറ്റക്കാരെന്ന പേരില്‍ ഇന്ത്യക്കാരുള്‍പ്പടെയുള്ളവരെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് സൈനികവിമാനത്തില്‍ അവരുടെ രാജ്യങ്ങളിലേക്ക് എത്തിച്ചത് അമേരിക്കയുടെ അധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. നിരന്തരം ദേശീയതയ്ക്കെക്കുറിച്ച് വാചാലരാകുന്ന മോഡിയും കൂട്ടരും ഇതേക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ തയ്യാറാവാത്തത് അപലപനീയമാണ്.കടുത്ത കോർപറേറ്റ് അനുകൂല നിലപാടുകളാണ് ട്രംമ്പിന്റേത്.

Advertisements

ട്രംപാകട്ടെ നല്ലൊരു ആയുധക്കച്ചവടക്കാരനുമാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തിലെ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വക്കുന്ന നിലപാടുകളാണ് ട്രംപ് സ്വീകരിക്കുന്നത്. ലോകമാകെ ട്രംപിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വി ബി ബിനു പറഞ്ഞു.
യോഗത്തില്‍ പ്രസീഡിയം അംഗം അഡ്വ. വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ, സംസ്ഥാന സെക്രട്ടറി ബൈജുവയലത്ത്,ജില്ലാ സെക്രട്ടറി കെ ആര്‍ ശ്രീനിവാസൻ, പ്രിസീഡിയം മെമ്പര്‍ ബാബു ജോസഫ്, ഡോ. എ ജോസ്, അനിയൻ മാത്യു, അഡ്വ. ജി ഗോപകുമാർ, പി കെ ആനന്ദക്കുട്ടൻ, ഡോ. എ കെ അര്‍ച്ചന, എബി കുന്നേപ്പറമ്പില്‍, ടി സി ബിനോയ്, പി കെ കൃഷ്ണൻ, അഡ്വ. ജോസ് ചെങ്ങഴത്ത്, കെ ഗോപാലകൃഷ്ണൻ, അഡ്വ. ഗിരീഷ്, പി ആര്‍ ബേബി, അഖില്‍ കെ യു, ജിജോ ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.