ജാഗ്രതാ ന്യൂസ്
ക്രൈം റിപ്പോർട്ടർ
പാലാ: വർഷങ്ങളോളമായി, മാനസിക രോഗത്തിനുള്ള മരുന്ന് ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും കലർത്തി നൽകിയ യുവതി ശ്രമിച്ചത് ഭർത്താവിനെയും പിതാവിനെയും ഇഞ്ചിഞ്ചായി കൊലപ്പെടുത്താൻ. രണ്ടാം ജോളിയാകാനൊരുങ്ങിയ യുവതിയുടെ അതിക്രൂരമായ ഗൂഡാലോചന പൊളിച്ചത് ഭർത്താവിന്റെ സംശയമാണ്. ഭർത്താവിന്റെ സംശയവും, കൂട്ടുകാരിയുടെ തന്ത്രവും ഒപ്പം പൊലീസിന്റെ കർശനമായ ചോദ്യം ചെയ്യലും കൂടി ചേർന്നതോടെയാണ് കൂട്ടക്കൊലപാതകത്തിനു വഴിയൊരുക്കിയ യുവതിയുടെ തന്ത്രം പൊളിഞ്ഞത്. വീട്ടിൽ നിന്നും മരുന്നുകളുടെ വൻ ശേഖരം കൂടി പിടിച്ചെടുത്തതോടെയാണ് അതിക്രൂരമായ ഗൂഡാലോചന പുറത്തു വന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ പാലാ മീനച്ചിൽ സ്വദേശിനിയും പാലക്കാട് സതീ മന്ദിരത്തിൽ ആശാ സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
തിരുവനന്തപുരം സ്വദേശിയും പാലായിൽ സ്ഥിര താമസിക്കാരനുമായ സതീഷി(38)ന്റെ പരാതിയിലാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെകക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി ക്ഷീണവും അവശതയും അനുഭവപ്പെടാറുള്ള ഭർത്താവ്, പത്തു ദിവസം വീടിനു പുറത്തു നിന്നു ഭക്ഷണം കഴിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത തോന്നിയത്. തുടർന്ന്, സതീഷ് ഭാര്യയുടെ സുഹൃത്തുമായി ബന്ധപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് സതീഷിന്റെ ഭാര്യയും കേസിലെ പ്രതിയുമായ ആശയുടെ സുഹൃത്ത് നടത്തിയ തന്ത്രപരമായ ഇടപെടലാണ് അതിക്രൂരമായ ഗൂഡാലോചന പുറത്ത് കൊണ്ടു വന്നത്. സതീശിന്റെ സംശയം മനസിലാക്കിയ ആശയുടെ സുഹൃത്ത് ഫോണിൽ ആശയെ വിളിച്ച ശേഷം തന്ത്രത്തിൽ കാര്യങ്ങൾ മനസിലാക്കുകയായിരുന്നു. ഭർത്താവ് മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുന്നതായും, ഒരു പരിഹാരം പറഞ്ഞു നൽകണമെന്നും ആശയോടെ സുഹൃത്ത് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് തന്റെ ഭർത്താവിന്റെയും, പിതാവിന്റെയും കഥയുടെ ചുരുൾ ആശ അഴിച്ചത്.
‘ഗുളിക കലക്കിക്കൊടുത്തതോടെ ‘ രണ്ടു പേരും മന്ദാരപരുവത്തിലാണെ’ന്ന് ആശ സുഹൃത്തിനോടു പറഞ്ഞു. അങ്ങേരും അച്ഛനും മന്ദാരപ്പരുവത്തിലാണെന്നും, രണ്ടു പേരും പല്ലുകൊഴിഞ്ഞ സിംഹങ്ങളാണെന്നും രണ്ടിനെയും ഒതുക്കാൻ ഇത് നല്ല മരുന്നാണെന്നുമായിരുന്നു’ ആശ സുഹൃത്തിന് നൽകിയ ഉപദേശം. പിന്നെ, ഒന്നും നോക്കാതെ സുരേഷ് പൊലീസിനു പരാതി നൽകുകയായിരുന്നു. പിന്നീട്, പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ആശ എല്ലാം സമ്മതിച്ച് സാഷ്ടാംഗം പ്രണമിച്ചു.
ക്രൂരതയിലേയ്ക്ക് എത്തിയ
ആ കഥ ഇങ്ങനെ
2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008 മുതൽ മുരിക്കുംപുഴയിലെ ഭാര്യവീട്ടിൽ ഇരുവരും താമസമാക്കുകയും ചെയ്തു. സ്വന്തമായി ഐസ്‌ക്രീം ഡിസ്ട്രിബ്യൂഷൻ എടുത്ത് ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു യുവാവ്. ഇതിനിടെ ബിസിനസ് രക്ഷപെട്ടു തുടങ്ങിയതോടെ ഭാര്യയും ഭർത്താവും മറ്റൊരു വീട് വാങ്ങിയ ശേഷം താമസം പാലക്കാട്ടേയ്ക്കു മാറ്റുകയും മാറ്റുകയും ചെയ്തു.
എന്നാൽ, വിവാഹം കഴിഞ്ഞ സമയം മുതൽ തന്നെ ഭാര്യ നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നതായി ഭർത്താവ് പറയുന്നു. ചില്ലറ പിണക്കങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നതായും ഭർത്താവ് പറയുന്നു. എന്നാൽ, പാലക്കാട്ടെ വീട്ടിൽ താമസിക്കുന്നതിനിടെ യുവാവിന് തുടർച്ചയായി ക്ഷീണം ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്നു നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ഷുഗർതാഴ്ന്നു പോകുന്നതാണ് എന്നതാണ് കാരണമായി കണ്ടെത്തിയത്. എന്നാൽ, 2021 സെപ്റ്റംബറിൽ 20 ദിവസത്തോളം വീട്ടിൽ നിന്നും മാറി നിന്നു ഭക്ഷണം കഴിച്ചതാണ് കേസിൽ ഏറെ നിർണ്ണായകമായ സംശയങ്ങൾക്ക് ഇട നൽകിയത്.