തിരുവല്ല : ഇരവിപേരൂർ മണ്ണേട്ടു പാടം നിലം എന്നുള്ളതിൽ നിന്ന് തരം മാറ്റി വസ്തു എന്ന നിലയിൽ നികത്താൻ ശ്രമിക്കുന്നത് തടയാനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷിയിലെ ഒരു ഘടകകക്ഷി ഇതിനെതിരെ ഒരു പ്രസ്താവന നടത്തിയിരുന്നു. ഇവരുടെ പ്രസ്താവനയ്ക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇവരുടെ മണ്ഡലം പ്രസിഡന്റ് ഭരണ കക്ഷിയുടെ നേതാക്കന്മാരുമായി ആലോചിച്ചു ഒരു പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് റജി കയ്യാലയുടെ ആദ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയി ചാണ്ടപിള്ള ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനിഷ് വി ചെറിയാൻ, ബ്ലോക്ക് മെമ്പർ എത്സാ തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സാബു കുന്നുംപുറം, റജി തോമസ്, ടോജി കൈപ്പശ്ശേരിൽ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.