ടിവികെ സമ്മേളനത്തിനിടെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടു; വിജയ്ക്കെതിരെ കേസ് കൊടുത്ത് യുവാവ്

ടിവികെ സമ്മേളനത്തിനിടെ ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടു; വിജയ്ക്കെതിരെ കേസ് കൊടുത്ത് യുവാവ്

Advertisements

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. ടിവികെ സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്‍റെ പരാതിയിലാണ് കേസ്. ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സർമാർക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാർ ഇന്നലെ പേരാമ്പലൂർ എസ്പിക്ക് പരാതി നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം 21ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം. വിജയ് നടന്നു വരുമ്പോൾ ശരത്കുമാർ റാമ്പിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് ബൗൺസർമാർ ഇടപെട്ടത്. ശരത് കുമാറിനെ റാംപിൽ നിന്ന് തൂക്കി എറിഞ്ഞു. തുടർന്ന് അഞ്ചാം ദിവസമാണ് ശരത് കുമാർ പരാതി നൽകിയത്. തുടർന്നാണ് കേസെടുത്തത്.

Hot Topics

Related Articles