തിരുവല്ല കാർഷിക വികസന ബാങ്ക് : അഡ്വ. കെ പ്രകാശ് ബാബു പ്രസിഡൻ്റ്

തിരുവല്ല :
തിരുവല്ല പ്രാഥമിക കാർഷിക വികസന ബാങ്കിൻ്റെ പ്രസിഡൻ്റായി സിപിഐ എം ലെ അഡ്വ. കെ പ്രകാശ് ബാബു തെരെഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും സിഐടിയു സംസ്ഥാന കമ്മറ്റി അംഗം, സിപിഐ എം ജില്ലാ കമ്മറ്റി അംഗം, മുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രകാശ് ബാബു ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ്. മാർത്തോമാ കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചിരുന്നു.

Advertisements

കേരളാ കോൺഗ്രസ്(എം)ലെ റെജി കുരുവിളയാണ് വൈസ് പ്രസിഡൻ്റ്. തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പ്രസിഡൻ്റായി പ്രകാശ് ബാബുവിൻ്റെ പേര് ഷിബു വർഗീസാണ് നിർദേശിച്ചത്. സോമൻ താമരച്ചാൽ പിന്താങ്ങി. വൈസ് പ്രസിഡൻ്റ് റെജി കുരുവിളയുടെ പേര് സി ജെ കുട്ടപ്പൻ നിർദേശിച്ചു. ആൻസി സജി പിന്താങ്ങി.
തുടർന്ന് ചേർന്ന അനുമോദന സമ്മേളനം സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആൻ്റണി ഉദ്ഘാടനം ചെയ്തു. സജിഅലക്സ്, അഡ്വ. ആർ രവി പ്രസാദ്, ജെനു മാത്യു, പ്രകാശ് ബാബു, ഷിനിൽഏബ്രഹാം, ബാങ്ക് സെക്രട്ടറി ലതിക എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.