തിരുവല്ല : ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം ശക്തമാക്കണമെന്ന് ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി പറഞ്ഞു . ഭാരതീയ ജനതാ പാർട്ടി തിരുവല്ല നിയോജക മണ്ഡലം നേത്യയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി. യുഡിഎഫും, എൽഡിഎഫും മരിച്ചു കൊണ്ടിരിക്കുന്ന പാർട്ടികളാണ്. എല്ലാ അഴിമതിയ്ക്കും കൂട്ടുനിൽക്കുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ സൗജന്യ റേഷൻ, സമ്മാൻ നിധി, പ്രധാനമന്ത്രി കിസാൻ യോജന തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. വലിയ മാറ്റങ്ങൾക്ക് ചെറിയ ചെറിയ തുടക്കങ്ങളാണ് വേണ്ടത്.
9 ബിഷപ്പ് മാർ പ്രധാനമന്ത്രിയുമായി സംസാരിച്ചു അത് മാറ്റത്തിൻ്റെ ഒരു തുടക്കമാണ്. അഴിമതിയുടെ കാര്യത്തിൽ കേരളം ഇന്ന് നമ്പർ വൺ ആണ്. കഴിഞ്ഞ ദിവസമാണ് ഒരു യുവ ഡോക്ടർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇത് സംസ്ഥാനത്തെ ഭരണ പരാജയമാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും കൂടുതൽ വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്നും അദ്ദേഹം സൂചിപ്പിച്ചു . ബിജെപി ദേശീയ സമിതിയംഗം കെ ആർ പ്രതാപചന്ദ്രവർമ്മ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ, മേഖല പ്രസിഡൻ്റ് കെ സോമൻ, ജില്ലാ പ്രസിഡൻ്റ് വി എ സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി ആർ നായർ, ഓ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ വി അരുൺ പ്രകാശ്, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. ജി നരേഷ് തിരുവല്ല, മല്ലപ്പള്ളി മണ്ഡലം പ്രസിഡൻ്റ്മാരായ അനീഷ് കെ വർക്കി, വിനോദ് , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, കെ ബി മുരുകേഷ്, പ്രകാശ് വടക്കേമുറി, പ്രവീൺ അമ്പാടി തുടങ്ങിയവർ പങ്കെടുത്തു.