ഇരവിപേരൂര്‍: തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രവിജയം. ഏഷ്യയിലെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണബാങ്കായ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഭരണസമിതി യിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും. എല്‍ഡിഎഫ് വിജയിച്ചു.ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എല്‍ഡിഎഫ് ഭുരിപക്ഷം നേടുന്നത്,
തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന രാവിലെ എട്ട് മുതല്‍ നാല് വരെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.13 ഭരണസമിതി അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനറല്‍ വിഭാഗം- 6, വനിത- 3, പ്രൊഫഷനല്‍-2, നിക്ഷേപം-1, പട്ടികജാതി സംവരണം- 1 എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 38 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ബാങ്കില്‍ 58440 അംഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിനായി ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിക്കായിരുന്നു മേല്‍നോട്ടചുമതല.