തിരുവല്ല: കാലിക ലോകത്ത് ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. രണ്ടാംദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിലെ സകലജീവജാലങ്ങളെക്കുറിച്ചും ഗുരുദർശനങ്ങളിൽ പ്രതിപാദിക്കുന്നു. കാലാതിവർത്തിയായ ഗുരുദേവ ദർശനങ്ങൾ വളച്ചൊടിച്ച് വ്യാഖാനിക്കാനുള്ള ശ്രമങ്ങളിൽ ജാഗരൂകരാകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സൂരജ്, യോഗം അസി.സെക്രട്ടറി പി. എസ്. വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ. ജി. ബിജു, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ഡി. ദിനേശ് കുമാർ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്കുമാർ. ആർ, അനിൽ ചക്രപാണി, മനോജ് ഗോപാൽ, സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ. കെ. രവി, കെ. എൻ. രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ എന്നിവർ പ്രസംഗിച്ചു.
കൺവെൻഷൻ നഗറിൽ നാളെ
രാവിലെ 9 ന് ശാന്തിഹവനം
9.30ന് ധ്യാനം, വിശ്വശാന്തി പ്രാർത്ഥന
10ന് വിദ്യാഭ്യാസ സമ്മേളനം
10.30ന് പ്രഭാഷണം: ഡോ. ബി. അശോക്
വിഷയം: ശ്രീനാരായണഗുരു വിദ്യാഭ്യാസത്തിലും അറിവിലും
1ന് ഗുരുപ്രസാദവിതരണം
1.45ന് പ്രഭാഷണം – ഡോ. പ്രമീളാദേവി
വിഷയം: കുടുംബജീവിതത്തിൽ ഗുരുദർശനം.