തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍; സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവല്ല:സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ ചുരുങ്ങിയത് 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കാരിന്റെ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്.

Advertisements

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് ജോബ് ഫെയറിലൂടെ തുടക്കമായിരിക്കുന്നത്. ജോബ് ഫെയര്‍ വലിയ തുടര്‍ പ്രവര്‍ത്തനത്തിന്റെ തുടക്കമാണ്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തുകയാണ് സര്‍ക്കാര്‍. വെറുതെ ഒരു ജോബ് ഫെയര്‍ നടത്തി അവസാനിപ്പിക്കുന്നതല്ല ഈ പദ്ധതി. ജോബ് ഫെയറില്‍ ജോലിക്ക് പരിഗണിക്കപ്പെടാത്തവര്‍ക്ക് തൊഴില്‍ ദാതാക്കളില്‍ നിന്ന് ഫീഡ്ബാക്ക് സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി തൊഴിലുകള്‍ക്ക് പ്രാപ്തരാക്കും. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കും അനുസരിച്ചുള്ള തൊഴില്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. നൂറോളം കമ്പനികളാണ് ഓണ്‍ലൈന്‍- ഓഫ്ലൈന്‍ മുഖേന ജോബ് ഫെയറില്‍ പങ്കെടുത്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.