തിരുവല്ല : തിരുവല്ല – കുമ്പഴ റോഡിലെ കറ്റോട് പാലത്തിന്റെ വീതി കുറവ് മൂലം സ്ഥിരം അപകടങ്ങൾ പതിവാണ്. കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പുലർച്ചെ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പാലത്തിന്റെ കൈവരികൾ തകരുകയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ താഴെക്ക് വീഴുന്ന സാഹചര്യം ഒഴിവാക്കാൻ അധികാരികളുടെ ഇടപെടൽ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന കൈവരികൾക്ക് പകരം മുള വേലി കെട്ടി പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിനു ബ്രില്ല്യന്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ഭാരവാഹികളായ ബെന്റി ബാബു, ശ്രീജിത്ത് പഴൂർ, സന്ദീപ് കുമാർ എം എസ്, ടോണി ഇട്ടി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിനു ഗോപാൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു ജേക്കബ്, സനോജ് കുഴിക്കാലായിൽ, മനോജ് കവിയൂർ, സജി പാറക്കടവിൽ, മാത്യു സി ഐ, ഗോപി കൂന്തറ, ബിൽജിൻ എന്നിവർ പ്രസംഗിച്ചു.