തിരുവല്ല : കുറ്റൂർ തോണ്ട്ര പാലത്തിന് സമീപമുള്ള മണിമലയാറ്റിലെ നാറാണത്തു കടവിൽ സഹപാഠിയോടൊപ്പം കുളിക്കുവാൻ എത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തുകലശ്ശേരി പ്ലാന്തറ താഴ്ച്ചയിൽ അബ്ദുൾസലാം- നദീറ ദമ്പതികളുടെ മകൻ ആസിഫ് സലാം (14) ആണ് മുങ്ങി മരിച്ചത്.
സ്കൂൾ വിട്ടു വീട്ടിൽ എത്തിയശേഷം സഹപാഠിയോടൊപ്പം കുളിക്കുവാൻ വൈകുന്നേരം 5. 30ന് എത്തിയപ്പോഴായിരുന്നു സംഭവം. സഹപാഠിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തിരുവല്ല ഫയർഫോഴ്സ് എത്തിയാണ് ആസിഫിനെ മുങ്ങിയെടുത്തത്. ഇരുവള്ളിപ്ര സെന്റ്. തോമസ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാ ണ് ആസിഫ് . സഹോദരി അഫ്സാന സലാം.
Advertisements