തിരുവല്ല : പത്തനംതിട്ട ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന ആദി പമ്പയായ വരട്ടാറിന്റെ സമഗ്ര വികസനം അടുത്ത കാലവർഷത്തിനു മുൻപായി പൂർത്തീകരിച്ച് വരട്ടാർ നദീതടത്തെ സംരക്ഷിക്കണമെന്ന് യൂണിവേഴ്സൽ സർവീസ് എൻവയോൺമെന്റ്ൽ അസോസിയേഷൻ (യൂ സി) പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ ജനകീയ പങ്കാളിത്തത്തോടെ വിസ്മൃതിയിലായ നദികളെ വീണ്ടെടുക്കുന്നതിന് ഭാഗമായി സംസ്ഥാനത്ത് ആദ്യമായി നടത്തിയ വരട്ടെ ആറ് പദ്ധതിയിൽ തുടക്കത്തിൽ കണ്ട ആവേശം പിന്നീട് ഇല്ലാതായെന്നും പിന്നീട് സർക്കാർ സംവിധാനത്തോടെ തുടങ്ങിയ പുനരുദ്ധാരണം മണലെടുപ്പിൽ മാത്രം കേന്ദ്രീകരിച്ചതോട് ഇതിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെട്ടതോടെ ഇപ്പോൾ നിലച്ചിരിക്കുകയാണ്.
വരാൻ പോകുന്ന വർഷകാലത്തിന് മുന്നോടിയായി നീരൊഴുക്ക് സുഗമം ആയില്ലെങ്കിൽ നദി തീരം പൂർണമായും തകർന്നു പോകുമെന്നും നദീതീരത്ത് സ്ഥാപിച്ചിട്ടുള്ള ടൈലുകൾ എല്ലാം പൂർണമായും കാട് കയറി നശിച്ച നിലയിലും ആണെന്ന് യോഗം വിലയിരുത്തി.
യൂസി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ആർ രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ജി വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ കെ ജി രവീന്ദ്രൻ, മനോജ് മാത്യു, ബാലകൃഷ്ണൻ നായർ, എൻ കെ ഷൈല, മണിയൻ കാവാലം, ഫാദർ സതീഷ് പരുമല എന്നിവർ പ്രസംഗിച്ചു.