യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

തിരുവല്ല : യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൊക്കോമ വേൾഡ് കപ്പ്‌ 2023 കാരാട്ടെ വെങ്കല മെഡൽ നേടിയ യബ്ബേസ് റ്റി സാം തൊട്ടിയിൽ നെ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അശോക് കുമാറിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ തോമസ് എം വി പൊന്നാട അണിയിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജിനു ബ്രില്യൻറ് മെമന്റോ നൽകി അനുമോദിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ സനോജ് ഷാജി, സുബിൻ കുരുവിള, റൂബൻ ജേക്കബ്, ബൂത്ത്‌ പ്രസിഡന്റ് മാത്യു സി ഐ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ വിനു ജേക്കബ്, ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം ട്രഷറാർ മനോജ്‌ ചെറിയാൻ, സി യു സി പ്രസിഡന്റ് സോളമൻ ചാക്കോ, ഹെൻട്രി മാത്യു, അനിൽ രാജു തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles